Monday, October 15, 2018

ലോക ഹൃദയ ദിനാചരണം നടത്തി .

ലോക ഹൃദയ ദിനാചരണം നടത്തി സെപ്തംബർ 29 ന് ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് Nടട വോളണ്ടിയേഴ്സ് പോസ്റ്റർ നിർമ്മിച്ചു.. അധ്യാപകർക്ക് ഹൃദയ സംരക്ഷണ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന കാർഡുകൾ സമ്മാനിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്ററി സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.ഹയർ സെക്ക ന്റെറി പ്രിൻസിപ്പാൾ എം.നാസറുദീൻ പതാകയുയർത്തി പ്രതികൂല കാലാവസ്ഥയിലും വളരെ ആവേശത്തോടെ യാണ് കുട്ടികൾ ആഘോഷത്തിൽ പങ്കെടുത്തത്.സ്കൗട്ട്സ്, ഗൈഡ്സ്, എൻ എസ്.എസ്, എസ്.പി.സി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ നടത്തി.

അദ്ധ്യാപക ദിനാചരണം നടത്തി.

അദ്ധ്യാപക ദിനാചരണം നടത്തി. നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ് ,സ്കൗട്ട സ്, ഗൈഡ്സ്, അസാപ്പ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാചരണം നടത്തി .ദിനാചരണം വിദ്യാർത്ഥിനി സഞ്ജന ഉദ്ഘാടനം ചെയ്തു.കുട്ടികൾ അദ്ധ്യാപകർക്ക് ഗ്രീറ്റിംഗ് കാർഡുകൾ നൽകി ആശംസകൾ നേർന്നു.

ലോക ബാലികാ ദിനാചരണം

ലോക ബാലികാ ദിനാചരണം ഒക്‌ടോബർ 11 ലോക ബാലികാ ദിനത്തിന് എൽ.പി സ്കൂളിലെ 60 പെൺ കുട്ടികളെ ഒരുമിച്ചു കൂട്ടി മധുരം നല്കിയും കളികൾ കളിപ്പിച്ചും സമ്മാനങ്ങൾ നല്കിയും ദിനത്തിന്റെ പ്രസക്തി വർധിപ്പിച്ചു.




വായനശാല നവീകരണവുമായി NSS

വായനശാല നവീകരണവുമായി NSS എൻ.എസ്.എസ് ഗ്രാമത്തിലെ വായനശാല വൃത്തിയാക്കിക്കൊ ണ്ടും പെയിന്റടിച്ചു കൊണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കൊണ്ട് വിദ്യാർത്ഥികൾ മാതൃകയായി



ഗാന്ധി ജയന്തി ആഘോഷിച്ചു

ഗാന്ധി ജയന്തി ആഘോഷിച്ചു നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് സ് ,ഗൈഡ്സ്, എൻ.എസ്. എസ് യൂണിറ്റുകൾ ഗാന്ധിജയന്തി ദിനാചരണം നടത്തി. ഗാന്ധിജിയുടെ നൂറ്റി അൻപതാം ജൻമദിനം വിദ്യാർത്ഥികൾനൂറ്റി അൻപത് മെഴുകുതിരികൾ തെളിയിച്ചാണ് ദിനാചരണം നടത്തിയത്.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും സർവ്വമത പ്രാർത്ഥന സംഘടിപ്പിക്കുക്കയും ചെയ്തു.

സ്നേഹ സമ്മാനവുമായി NSS

സ്നേഹ സമ്മാനവുമായി NSS അംഗനവാടിയിലെ കുട്ടികൾക്ക് തങ്ങൾ വരച്ച കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളും ക്രയോൺ പെൻസിലുകളും ചിത്ര പുസ്തകങ്ങളും സമ്മാനിച്ചു കൊണ്ട് കുട്ടികളുടെ കൂടെ സമയം ചെലവഴിച്ചു.. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്റ്റീൽ പാത്രങ്ങൾ അംഗനവാടിക്ക് കൈമാറി

Wednesday, October 10, 2018

SURVEY @ ADOPTED VILLAGE


BASHEER ANUSMARANAM


FLOOD RELIEF ACTIVITY @ KATTUR


ORGAN DONATION


ANTI-DRUG DAY


പരിസ്ഥിതി ദിനാചരണം


ജലപരിശോധനയിൽ പങ്കുചേർന്നു

നടവരമ്പ് Nടട കുട്ടികൾ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തും ഹെൽത്ത് ഡിപ്പാർട്ട്മെൻറും ചേർന്ന് നടത്തിയ ജലപരിശോധനയിൽ പങ്കുചേർന്നു




ജൈവ നെൽക്കൃഷി

ജൈവ നെൽകൃഷിയിൽ പങ്കാളികളായിക്കൊണ്ട് നടവരമ്പിലെ Nടട കുടുംബം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നു

പാഥേയം

ഒക്ടോബർ 3 ഇരിങ്ങാലക്കുട ടൗണിലെ വിശന്നിരിക്കുന്നവരുടെ ഇടയിലേക്ക് സ്നേഹ പ്പൊതികളുമായി NSS ഇറങ്ങിച്ചെന്നു.ബസ് സ്റ്റാൻഡിലും ഠാണാവിലും ജനറൽ ആശുപത്രി പരിസരത്തും കണ്ടുമുട്ടിയ വൃദ്ധർക്കും അവശർക്കും സ്നേഹസമ്മാനവുമായാണ് കുട്ടികളെത്തിയത്

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി

ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കന്റെ റി സ്കൂളിൽ എൻ.എസ്.എസ്  നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്നു കൊണ്ട് ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.

Friday, October 5, 2018

സാന്ത്വന സദനം സന്ദർശിച്ചു

 സാന്ത്വന സദനം സന്ദർശിച്ചു (25/09/2018) നടവരമ്പ് ഗവ: മോഡൽ ഹയർ സെക്കൻററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാട്ടുങ്ങച്ചിറ സാന്ത്വന സദനം സന്ദർശിച്ചു.ഭിന്ന ശേഷിക്കാരായ സ്ത്രീകൾക്ക് കുട്ടികൾ ഭക്ഷണപ്പൊതി വിതരണം നടത്തി. കൂടാതെ നിത്യോപയോഗ സാധനങ്ങളും വസ്ത്രവും വിതരണം ചെയ്തു.അന്തേവാസികളോടൊപ്പം കുട്ടികൾ സമയം ചെലവഴിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

ശാന്തി സദനം സന്ദർശിച്ചു

ശാന്തി സദനം സന്ദർശിച്ചു (01/10/2018)വയോജന ദിനം നടവരമ്പിലെ Nടട വോളണ്ടിയർമാർ ഇരിങ്ങാലക്കുട ശാന്തി സദനത്തിലെ അമ്മമാർക്കൊപ്പം ചിലവഴിച്ചു... അമ്മമാർക്കുള്ള ഭക്ഷണപ്പൊതികൾ, സോപ്പുപൊടി, മരുന്നുകൾ എന്നിവയുമായെത്തിയ കുട്ടികൾ അമ്മമാർക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ചും പാട്ടു പാടിയും സമയം ചെലവഴിച്ചു.